കളമശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു; യഹോവ സാക്ഷികളുടെ സമ്മേളന ഹാളില്‍ പൊട്ടിത്തെറി; 6 പേരുടെ നില ഗുരുതരം

കൊച്ചി: കളമശേരിക്ക് സമീപം പ്രാർത്ഥനാ സെൻ്ററിൽ സ്ഫോടനം. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. ഒരാൾക്ക് മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ആറ് പേരുടെ നില ഗുരുതരമാണ്. അമൽ (42), ലിനിംഗ് (32), ജോൺ (77) പോംസി (23), ലില്ലി കുമാരി (32) എന്നിവരെയും മറ്റൊരാളെയുമാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരില്‍ അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല.

9.40 ന് ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമീപവാസികൾ പറയുന്നു. മരിച്ചയാളിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ, സാങ്കേതിക തകരാർ മൂലമാണോ അപകടമുണ്ടായത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സെന്‍ററില്‍ ഒന്നിലധികം സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെതെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചത്. 2000 പേരെ ഉൾക്കൊള്ളുന്ന ഹാളിൽ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. എത്ര പേർ ഹാളിൽ ഉണ്ടായിരുന്നു എന്നതിനെപ്പറ്റി ഇതുവരെ വ്യക്തതയില്ല. പ്രാര്‍ത്ഥനയുടെ അവസാന ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടാവാം എന്നാണ് നിഗമനം.

Logo
X
Top