‘ആടുജീവിതം’ വ്യാജ പതിപ്പ് പ്രചരിക്കുന്നു; പരാതിയുമായി ബ്ലെസി രംഗത്ത്; കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം

കൊച്ചി: ഹിറ്റായി മാറിയ ‘ആടുജീവിതം’ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി സംവിധായകന്‍ ബ്ലെസി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സൈബർ സെല്ലിലാണ് പരാതി നല്‍കിയത്. സിനിമയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

തിയറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും തെളിവായി ബ്ലെസി കൈമാറിയിട്ടുണ്ട്. പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ‘ആടുജീവിതം’വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. എ.ആര്‍.റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ മൊത്തം കളക്‌ഷൻ 15 കോടി പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനമുണ്ട്.

തൊഴില്‍ തേടിയെത്തി ഗള്‍ഫിലെത്തി മരുഭൂമിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതം ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം നോവൽ എഴുതിയത്. ‌ ‌ഈ നോവലാണ്‌ ബ്ലെസി സിനിമയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top