മഹാദേവ് ബെറ്റിംഗ് ആപ്പ് അടക്കം 22 ആപ്പുകൾക്ക് വിലക്ക്; നിയമവിരുദ്ധമായി പ്രവർത്തിച്ച വെബ്‌സൈറ്റുകൾക്കെതിരെയും നടപടി

ന്യൂഡൽഹി: വിവാദമായ മഹാദേവ് ബെറ്റിംഗ് ആപ്പ് അടക്കം 22 ആപ്പുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെതാണ് നടപടി. നിയമവിരുദ്ധമായി പ്രവർത്തിച്ച വെബ്‌സൈറ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

അനധികൃത വാതുവയ്പ് ആപ്പുകൾക്കെതിരെ ഇഡി നടത്തിയ റെയ്‌ഡുകളും ഡയറക്ടറേറ്റ് നടത്തിയ അന്വേഷണങ്ങളുംഛത്തീസ്ഗഢ് റെയ്ഡുകളും ആപ്പുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തന്നോട് യുഎഇയിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നതായി കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി ശുഭം സോണി ആരോപിച്ച ദിവസമാണ് സർക്കാർ നടപടി.

ശുഭം സോണിയുടെ ദുബായിൽ നിന്നുള്ള വീഡിയോയിലാണ് ബാഗേലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഛത്തിസ്‌ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ബാഗേലിനെതിരെ പുതിയ ആരോപണം ഉയർന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top