ഇത്രയും സമ്പത്ത് ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ല; ചരിത്രനേട്ടത്തിലെത്തിയ ആദ്യ ശതകോടീശ്വരനെ വെളിപ്പെടുത്തി ബ്ലൂംബെർഗ്

400 ബില്യൺ ഡോളറിൻ്റെ ആസ്തി സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ വ്യക്തിയായി സ്‌പേസ് എക്‌സിൻ്റെ സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമായ എലോൺ മസ്‌ക്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സാണ് മസ്കിൻ്റെ പുതിയ നേട്ടം വെളിപ്പെടുത്തിയത്. മസ്‌കിൻ്റെ ആസ്തി 447 ബില്യൺ കടന്നതായിട്ടാണ് ബ്ലൂംബെർഗ് കണക്കുകൾ വ്യക്തമാക്കുന്നത്.

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യത്തിൽ വൻകുതിച്ചു ചാട്ടമാണ് ഉണ്ടായത്. ഏകദേശം 65ശതമാനമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇത് മക്സിൻ്റെ ആസ്തിയിലും പ്രതിഫലിച്ചു.

മസ്കിൻ്റെ സമ്പത്ത് സ്‌പേസ് എക്‌സിലും ടെസ്‌ലയിലും മാത്രം ഒതുങ്ങുന്നതല്ല. അദ്ദേഹത്തിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ എക്സ്എഐയും (xAiI) ആസ്തി മൂല്യവും വലിയ തോതിൽ വർദ്ധിപ്പിച്ചിരുന്നു. ബ്ലൂംബെർഗ് ബില്യണയർ പട്ടികയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ ജെഫ് ബെസോസിനേക്കാൾ 140 ബില്യൺ ഡോളർ കൂടുതലാണ് നിലവിൽ മസ്‌കിൻ്റെ ആസ്തി. ആമസോണ്‍ സ്ഥാപകനും നിലവിൽ കമ്പനി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനുമാണ് ജെഫ് ബെസോസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top