അക്ഷയ് കുമാര്‍-പൃഥ്വിരാജ് ചിത്രത്തിന്റെ കടം വീട്ടാന്‍ നിര്‍മാതാവ് ഓഫീസ് വിറ്റു; ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ വമ്പന്‍ നഷ്ടം

അക്ഷയ് കുമാര്‍, ടൈഗര്‍ ഷറഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പൂജ എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചത്. സിനിമ പരാജയപ്പെട്ടതോടെ കടം വീട്ടാന്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ മുതലാളി വാഷു ഭഗ്നാനി ഓഫീസ് വിറ്റു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഏറെ പ്രതീക്ഷയോടെ റിലീസിനെത്തിയ ചിത്രത്തിന്റെ ബജറ്റ് 350 കോടി രൂപയായിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ നിലവില്‍ നിര്‍മാതാവിന്റെ കടം 250 കോടി രൂപയും. സാമ്പത്തിക ബാധ്യതയില്‍ നിന്നും പുറത്തുകടക്കാന്‍ പ്രൊഡക്ഷന്‍ ഹൗസ് ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചുവിട്ടെന്നാണ് വാര്‍ത്ത. ഇതിനു പിന്നാലെയാണ് മുംബൈയിലെ ഏഴ് നിലകളുള്ള ഓഫീസ് കെട്ടിടം വിറ്റത്. മുംബൈയിലെ തന്നെ ഒരു ടൂ ബിഎച്ച്‌കെ ഫ്‌ളാറ്റിലേക്ക് ഓഫീസ് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, കെട്ടിടം വിറ്റ വാര്‍ത്തകളോട് പ്രൊഡക്ഷന്‍ ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here