മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ നാലു മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

കൊച്ചി: മുനമ്പത്ത് കടലിൽ വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. വള്ളത്തിലുണ്ടായിരുന്ന ഏഴു പേരിൽ മൂന്നു പേരെ കണ്ടെത്തിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ള നാലു പേർക്കായി കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മാലിപ്പുറത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണ് ഇന്നലെ വൈകിട്ട് മുങ്ങിയത്. വള്ളത്തിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം. വൈകിട്ട് അഞ്ചു മണിക്ക് നടന്ന അപകടം പുറംലോകം അറിഞ്ഞത് നാലു മണിക്കൂർ കഴിഞ്ഞ ശേഷമാണ്. അതുവഴി കടന്നു പോയ മറ്റൊരു മൽസ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് മൂന്നു പേരെ രക്ഷപ്പെടുത്തിയത്.
മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്. അപ്പു,താഹ,മോഹനൻ,രാജു എന്നിവർക്കായുള്ള തിരച്ചിൽ പുരഗമിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും സജീവമായി രംഗത്തുണ്ട്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here