ബോബി ചെമ്മണ്ണൂരിനായി ഓടിയെത്തിയ ഡിഐജിക്ക് സസ്‌പെന്‍ഷന്‍; ജയില്‍ സൂപ്രണ്ടും തെറിച്ചു
ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ നിയമവിരുദ്ധമായി സാഹയിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മധ്യമേഖല ജയില്‍ ഡിഐജി പി.അജയ്കുമാര്‍, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി വീഴ്ചകള്‍ സംബന്ധിച്ച് ജയില്‍ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജയില്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.
കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന നല്‍കി. റിമാന്‍ഡിലായതിന് പിന്നാലെ ഔദ്യോഗിക കാറില്‍ അല്ലാതെ കാക്കനാട് ജയിലില്‍ എത്തി. ബോബിയുടെ സഹായികളോടൊപ്പമാണ് അജയകുമാര്‍ എത്തിയത്. രണ്ടു മണിക്കൂറോളം സൂപ്രണ്ടിന്റെ മുറിയില്‍ ചെലവഴിച്ചു. ഈ സമയം അത്രയും ബോബിയും ഈ മുറിയില്‍ ഉണ്ടായിരുന്നു. ജയിലിലായിരുന്ന സമയത്ത് ബോബി ഉപയോഗിച്ചത് സൂപ്രണ്ടിന്റൈ എസി ഓഫീസ് മുറിയും ഇവിടത്തെ ശുചിമുറിയുമായിരുന്നു. ഇത് അജയകുമാര്‍ പ്രത്യേകം നിര്‍ദേശം നല്‍കി ഒരുക്കിയ സംവിധാനമായിരുന്നു. ഫോണ്‍ വിളിക്കാനും മറ്റുമായി 200 രൂപ നല്‍കി, ഇതു പിന്നീട് റജിസ്റ്ററില്‍ അനധികൃതമായി എഴുതിച്ചേര്‍ക്കുകയും ചെയ്തു.
സ്‌പെഷല്‍ ബ്രാഞ്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്വേഷണം വന്നത്. ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞ് പോകുന്ന വഴി കുടുംബവുമൊത്ത് കയറിയതാണെന്ന് ഡിഐജി വിശദീകരണം നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് തേടി വീഴ്ചയില്‍ നടപടിയെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here