ബോബി ചെമ്മണൂരിന് ജാമ്യം; കുറ്റം ചെയ്തില്ലെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം
ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ബോബിയുടെ ഹര്‍ജി പരിഗണിച്ച കോടതി വാക്കാല്‍ ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ വ്യക്തമാക്കി. വിശദമായ ഉത്തരവ് 3.30ന് പുറപ്പെടുവിക്കും. കസ്റ്റഡി അവശ്യമില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
ബോബി ചെമ്മണൂരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഇന്നും ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സ്ഥിരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം ബോബി ചെമ്മണൂരിന്റെ ഭാഗത്ത് നിന്നുണ്ടാവുകയാണ്. നടിക്കെതിര നടത്തിയ പരാമര്‍ശങ്ങള്‍ ദ്വയാര്‍ത്ഥമുളളതല്ല എന്ന് പറയാനാകില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കുളള പാഠമാകണം ഈ കേസ്. ജാമ്യ ഹര്‍ജിയില്‍ നടിയെ വീണ്ടും ആക്ഷേപിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഉദ്ഘാടന സമയത്ത് ഈ മോശം പരാമര്‍ശത്തിനെതിരെ പ്രതികരിക്കാതിരുന്നത് നടിയുടെ മാന്യതയാണെന്നും കോടതി നിരീക്ഷിച്ചു.
സ്ഥിരമായി സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം നടത്തുന്നയാളാണ് ബോബി ചെമ്മണൂരെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സമൂഹത്തിന് പാഠമാകുന്ന തനടപടി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here