വിധി കേട്ട് ബോചെ തളര്‍ന്നിരുന്നു; കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. ജാമ്യാപേക്ഷ തള്ളുന്നുവെന്ന ഉത്തരവ് ജഡ്ജി വായിച്ച് കഴിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബി തളർന്ന് പ്രതിക്കൂട്ടിലേക്ക് ഇരുന്നു.
Also Read: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; ഹണി റോസിന്റെ പരാതിയില്‍ ബോചെ റിമാന്‍ഡിലേക്ക്
കോടതിയിൽ വിശ്രമിച്ച ബോബിയെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി. റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
രണ്ടുദിവസം മുമ്പ് വീണ് നട്ടെല്ലിന് പരിക്കുണ്ടെന്ന് പ്രതിഭാഗം അറിയിച്ചിരുന്നു. ജാമ്യ ഹര്‍ജിയെ എതിര്‍ത്താണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. ഗൗരവമേറിയ കുറ്റമാണ് പ്രതി ചെയ്തത്. മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാവുംവരെ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആരോപണം വ്യാജമാണെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചത്.
Also Read: ഹണി റോസിനോട് അനുകമ്പ; മഞ്ജുഷയോട് ക്രൂരമായ അവഗണനയും; ചര്‍ച്ചയായി പിണറായിയുടെ ഇരട്ട നീതി
ഇന്നലെ രാവിലെയാണ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ശേഷം രാത്രിയും ഇന്നു പുലർച്ചെയുമായി വൈദ്യപരിശോധന നടത്തിയിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്. ഉച്ചയ്ക്ക് 12.30ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here