26പേർ ജയിലിൽ സങ്കടം പറഞ്ഞു; എല്ലാം ചാരിറ്റിക്ക് വേണ്ടിയെന്ന് ബോച്ചെ!! ജയിലിന് പുറത്ത് കെട്ടിപിടിച്ച് കരയാന്‍ നിന്നവരും നിരാശര്‍
ജാമ്യം ലഭിച്ചിട്ടും ജയില്‍ തുടര്‍ന്നതിന് കാരണം തന്റെ നല്ല മനസെന്ന് സ്ഥാപിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ബോബി ചെമ്മണ്ണൂര്‍. ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചിലര്‍ ഇപ്പോഴും ജയിലിലുണ്ട്. അവർ തന്നെ കാണാനെത്തിയെന്നും ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചതിനാലാണ് പുറത്തിറങ്ങല്‍ വൈകിയതെന്നും ആണ് ജയിലിന് പുറത്ത് ബോബി മാധ്യമങ്ങളോട് പറഞ്ഞത്.
“ജയിലില്‍ പത്തിരുപത്താറ് പേരുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അവരെൻ്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാന്‍ ഒരുദിവസം കൂടി ജയിലില്‍ നിന്നു. അത്രയേ ഉള്ളൂ”, ബോബി ചെമ്മണൂര്‍ പ്രതികരിച്ചു.
ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ വൈകിപ്പിച്ചത് കോടതിയലക്ഷ്യമല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്നായിരുന്നു ബോബിയുടെ പ്രതികരണം. മാത്രമല്ല, ജാമ്യ ഉത്തരവ് ചൊവ്വാഴ്ച ജയിലിൽ കിട്ടിയില്ലെന്നും ഇന്നാണ് കിട്ടിയത് എന്നാണ് പറഞ്ഞതെന്നും ബോബി വ്യക്തമാക്കി. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാൻ നില്‍ക്കാതെ അതിവേഗം കാറില്‍ കയറി പോവുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍.
വലിയ സ്വീകരണം ഒരുക്കി പുറത്തിറങ്ങാനുള്ള ബോബിയുടെ നീക്കമാണ് ഹൈക്കോടതി ഇടപെടലില്‍ പൊളിഞ്ഞത്. ബോച്ചെയുടെ വേഷത്തില്‍ ആളുകളെ എത്തിച്ച് മോചനം വലിയ ആഘോഷം ആക്കാനായിരുന്നു നീക്കം. കെട്ടിപിടിച്ച് കരയാന്‍ വരെ ആളെ ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം പൊളിഞ്ഞെങ്കിലും ബോബി പുറത്തിറങ്ങിയപ്പോള്‍ ഒരു സ്ത്രീ വന്ന് കെട്ടിപിടിച്ച് കരയുന്നതും അവരെ ബോബിയുടെ ആള്‍ക്കാര്‍ തന്നെ പിടിച്ചുമാറ്റുന്നതും കാണാമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here