ഹൈക്കോടതി കണ്ണുരുട്ടി; നാടകം അവസാനിപ്പിച്ച് അതിവേഗം പുറത്തിറങ്ങി ബോബി ചെമ്മണൂര്‍
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിച്ച ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതിയുടെ നീക്കം. 10.15ന് കോടതി സ്വമേധയാ വിഷയം പരിഗണിക്കുമെന്ന് അറിയിച്ചതോടെ തിടുക്കത്തിൽ ജയിലിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ട് ബോബി.
ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലില്‍ തുടരുന്നത് എന്നായിരുന്നു ബോബി ഫാൻസിൻ്റെ പ്രചരണം.. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയാല്‍ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനാല്‍ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങാതിരുന്നത്.
രാവിലെ 10ഓടെയാണ് നാടകം മതിയാക്കി ബോബി മിന്നല്‍ വേഗത്തില്‍ പുറത്തിറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here