ബോച്ചെക്കായി ഹാജരാവുക സാക്ഷാല്‍ രാമന്‍പിള്ള; ജാമ്യ ഹര്‍ജിയില്‍ വാദം തീപാറും; മുന്‍കൂട്ടി കണ്ട് പരമാവധി തെളിവ് ശേഖരിക്കാന്‍ പോലീസ്

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനായി ഹാജരാകുന്നത് സാക്ഷാല്‍ അഡ്വ: രാമന്‍ പിള്ള. മുുതിര്‍ന്ന അഭിഭാഷകന്‍ കേസ് ഏറ്റെടുത്തു കഴിഞ്ഞു. ഇന്നലെ രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിനെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. ഈ സമയത്ത് തന്നെ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് രാമന്‍പിള്ള. ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.

രാമന്‍ പിള്ള എത്തുന്നു എന്ന് ഉറപ്പായതോടെ പോലീസും വലിയ കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. പരാതിക്കാരിയായ ഹണി റോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് കൂടാതെ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ബോബി ചെമ്മണ്ണൂരിന്റെ ഐ ഫോണ്‍ അടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് തീരുമാനം. ഇതിനെ രാമന്‍പിള്ള എതിര്‍ക്കും എന്ന് ഉറപ്പാണ്.

അഡ്വ: രാമന്‍പിള്ള എത്തുന്നതോടെ കേസിലെ നിയമ പോരാട്ടങ്ങളോടൊപ്പം വാദപ്രതിവാദങ്ങളും തീപാറും എന്ന് ഉറപ്പാണ്. പ്രമാദമായ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനടക്കം ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനാണ് ബി രാമന്‍പിള്ള. മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ടിപി ചന്ദ്രശേഖരന്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടിയും ഹാജരായ അഭിഭാഷകനാണ്.

കേരളത്തില്‍ ഇന്നുള്ള ക്രിമിനല്‍ അഭിഭാഷകനില്‍ പ്രമുഖനാണ്. പോളക്കുളം കേസിലെ വാദങ്ങളിലൂടെയാണ് ശ്രദ്ധിയില്‍ എത്തിയത്. അഭയ കേസിലും, ചേകന്നൂര്‍ കേസ്, ബിഷ്പ്പ് ഫ്രാങ്കോ മുളയക്കല്‍ കേസിലമെല്ലാം ഈ അഭിഭാഷകന്‍ പ്രതികള്‍ക്കായി ഹാജരായിരുന്നു. രാമന്‍പിള്ളയുടെ ക്രോസ് വിസ്താരം തന്നെ നിയമ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top