യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ; ആരുടേതാണെന്ന് സ്ഥിരീകരിക്കാതെ പോലീസ്

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിൽ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊടുമ്പ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് സമീപത്തുനിന്നാണ് കുഴിച്ചിട്ട നിലയിൽ ഒരു കാൽ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് രണ്ട് യുവാക്കളെ കാണാതായിരുന്നു. ഇതിനെ സംബന്ധിച്ച് കസബ സ്‌റ്റേഷനിൽ പരാതിയും ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

നാളെ തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കും. വെളിച്ചക്കുറവ് കാരണമാണ് ഇന്ന് മൃതദേഹം പുറത്തെടുക്കാൻ കഴിയാത്തത് എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശം പോലീസ് കാവലിലാണ്. മൃതദേഹങ്ങൾ ആരുടേതാണെന്ന് ഇത് വരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് വിശദമാക്കും എന്നും പാലക്കാട് കസബ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് 4 യുവാക്കൾക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഇവരിൽ 2 പേരുടെ മൃതദേഹമാണ് കിട്ടിയതെന്നാണു ലഭിക്കുന്ന സൂചന. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top