പി.എ.അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് കോളജ് ഉടമയോ എന്ന സംശയത്തില്‍ പോലീസ്
December 31, 2024 12:40 PM

തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം. പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടത്. കോളജ് ഉടമ ആണോ എന്ന സംശയത്തിലാണ് പോലീസ്. ഡിഎന്‍എ ഫലം വന്ന ശേഷം പറയാം എന്നാണ് പോലീസ് പ്രതികരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
കാറും മൊബൈല്‍ ഫോണും സമീപത്തുണ്ട്. നെടുമങ്ങാട് വെങ്കോട് ആണ് കോളജ് ഉള്ളത്. ഇവിടെ കോളജ് കെട്ടിടത്തിന്റെ പണി നടക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉടമയെ അലട്ടിയതായി സൂചനയുണ്ട്. ഇന്നലെ പണം നല്‍കിയവര്‍ വന്ന് ബഹളമുണ്ടാക്കി എന്നാണ് പുറത്തുവരുന്ന വിവരം.
പ്രദേശവാസികള്‍ കോളജ് ഉടമയെ ഇന്നലെ വൈകീട്ട് കോളജില്‍ കണ്ടിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here