ബീഹാർ യുവാവിനെ മുംബൈയിൽ അരിഞ്ഞുതള്ളി; അന്യമതക്കാരിയോട് ബന്ധം സ്ഥാപിച്ചത് കാരണമെന്ന് പോലീസ്
മഹാരാഷ്ട്രയിലെ ഗോറായിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ രഘുനന്ദൻ പാസ്വാൻ (21) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയിരുന്നത്. എഴു കഷ്ണങ്ങളായ നിലയിലായിരുന്നു ശരീരം. പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു. ബാഗിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടതിനെ തുടർന്ന് ‘ഷെഫാലി ഗ്രാമത്തിലെ താമസക്കാരാണ് രഘുനന്ദൻ്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ബാഗ് തുറന്നപ്പോൾ മൃതദേഹം കഷണങ്ങളാക്കി നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്.
രഘുനന്ദൻ്റെ സുഹൃത്തിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പോലീസിൻ്റെ സംശയം. ഇയാളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. അന്യമതക്കാരിയുമായി ഉണ്ടായ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റൊരു മതത്തില്‍പ്പെട്ട പതിനേഴുകാരിയുമായി കൊല്ലപ്പെട്ട യുവാവിന് പ്രണയബന്ധം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സഹോദരൻമാരിൽ ഒരാളോടൊപ്പം യുവതിയെ മുംബൈയിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
Also Read: കാമുകിയുടെ അച്ഛന് നേരെ യുവാവ് വെടിവച്ചു; മകളെ അമേരിക്കയ്ക്ക് അയച്ചതിന് പ്രതികാരം
കൊലപാതകം നടന്നത് ഭയന്ദറിലാണ്. അവിടെ നിന്നും ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന മൃതദേഹം പെൺകുട്ടിയുടെ സഹോദരന്മാർ ഗോറായിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒരു സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റെയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ ജ്യേഷ്ഠസഹോദരൻ പല തവണ വധഭീഷണി മുഴക്കിയിട്ടുണ്ടെന്ന് രഘുനന്ദൻ്റെ പിതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഒക്ടോബർ 31 ന് സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഫോൺ വിളിച്ചിരുന്നു. പിന്നീട് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. രഘുനന്ദനുമായി ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ, ആശങ്കാകുലനായ ജിതേന്ദ്ര പൂനെയിലേക്ക് എത്തുകയായിരുന്നു. ദർഭംഗ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ജിതേന്ദ്ര.
യുവാവിൻ്റെ പിതാവ് ജിതേന്ദ്ര പാസ്വാൻ മൃതദേഹത്തിൻ്റെ വലതു കൈയിലെ ‘RA’ എന്ന് എഴുതിയ ടാറ്റൂവിൽ നിന്നും മരണപ്പെട്ടത് തൻ്റെ മകനാണെന്ന് തിരിച്ചറിയുകയായിരുന്നു. രഘുനന്ദനുമായി ബന്ധമുണ്ടെന്ന് പറയുന്ന പെൺകുട്ടിയുടെ പേര് എ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും ജിതേന്ദ്ര പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here