ഞെട്ടിച്ച് ബോഡി ബിൽഡർമാരുടെ മരണം; വില്ലന്‍ ഹൃദയാഘാതം…
പ്രമുഖ ബ്രസീലിയൻ ബോഡി ബിൽഡറും ഫിറ്റനസ് രംഗത്തെ സംരംഭകനുമായ ജോസ് മറ്റെയസ് കൊറിയ സിൽവ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് 28കാരൻ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഈ രംഗത്ത് ഏറെ ആരാധകരുള്ള വ്യക്തിയായിരുന്നു ജോസ്. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. അഭിഭാഷകനും ന്യുട്രീഷനിസ്റ്റും കൂടെയായിരുന്ന ഹോസെയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബവും ആരാധകരും.
അതേസമയം ബോഡി ബിൽഡർമാർ അകാലത്തിൽ മരിക്കുന്നത് തുടർക്കഥയാവുകയാണ്. ബ്രസീലിൽ നിന്നുള്ള 19കാരനായ ബോഡി ബിൽഡറെ ഹൃദയാഘാതം മൂലം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മറ്റെയസ് പാവ്‌ലക്ക് എന്ന യുവാവാണ് മരിച്ചത്. അത്ഭുതകരമായ രീതിയിൽ വണ്ണം കുറച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ താരമായിരുന്നു അദ്ദേഹം. സമാനമായരീതിയിൽ ഹൃദയാഘാതമായിരുന്നു പാവ്‌ലക്കിനെയും മരണത്തിലേക്കും നയിച്ചത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here