അമിതാഭ് ബച്ചനും രേഖയും ഒന്നിച്ച് ജീവിച്ചിരുന്നെങ്കില്‍; ജയ ബച്ചന്‍റെ പ്രതികരണം ഇങ്ങനെ…
ബോളിവുഡിലെ താരരാജാവ് അമിതാഭ് ബച്ചനും നടി ജയാ ബച്ചനും ( ജയ ഭാദുരി) വിവാഹിതരായി അര പതിറ്റാണ്ട് കഴിഞ്ഞു. ഇപ്പോഴും ബച്ചന് രേഖയുമായി അടുപ്പം ഉണ്ടെന്നാണ് അഭ്യൂഹം. ഇത്രയും ദീര്‍ഘമായി ആരോപണങ്ങള്‍ പിന്തുടരുന്ന ഒരു ബന്ധം ബോളിവുഡില്‍ വേറെയില്ല.
ഇതിനെക്കുറിച്ച് ജയ ബച്ചന്‍ മുന്‍പ് പ്രതികരിച്ചത് ഇങ്ങനെ: “സ്‌ക്രീനിൽ അവര്‍ ദമ്പതിമാരായിരുന്നു. ആളുകൾ അവരെ ഇഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ ഗോസിപ്പ് ഉണ്ടാക്കി. എല്ലാം ഗൗരവമായി എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം നരകമാകുമായിരുന്നു.” – ജയ ബച്ചന്‍ പറഞ്ഞു.
അമിതാഭ് ബച്ചനും രേഖയും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എതിർപ്പില്ലെന്നും സംശയലേശമന്യേയാണ് ജയ മറുപടി പറഞ്ഞത്. “ഞാന്‍ പ്രതിബദ്ധതയില്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ തൊഴിലിൽ കാര്യങ്ങൾ എളുപ്പമമല്ല. പക്ഷെ തൊഴില്‍, കുടുംബം തുടങ്ങി എല്ലാ കാര്യങ്ങളിലും പ്രതിബദ്ധത പുലര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്.” ജയ പറഞ്ഞു.
സ്ക്രീനില്‍ വിജയിച്ച ജോഡികളാണ് ബച്ചനും രേഖയും. ദോ അഞ്ജാനെ (1976), ഖൂൻ പസീന (1977), ആലാപ് (1977), ഗംഗാ കി സൗഗന്ധ് (1978), മുഖദ്ദർ കാ സിക്കന്ദർ (1978)തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവര്‍ ഒന്നിച്ചു. മിസ്റ്റർ നട്‌വർലാൽ (1979), സുഹാഗ് (1979), രാം ബൽറാം (1980), സിൽസില (1981). യാഷ് ചോപ്ര സംവിധാനം ചെയ്‌ത സിൽസിലയ്ക്ക് ശേഷം 43 വർഷമായി അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here