സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് മുംബൈ പോലീസിന് വീണ്ടും സന്ദേശം; ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത് രണ്ടു കോടി
ബോളിവുഡ് നടന്‍ താരം സല്‍മാന്‍ ഖാനെ വധിക്കുമെന്ന് വീണ്ടും ഭീഷണി. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഇത്തവണയും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രണ്ടു കോടി പണം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്നാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള ഭീഷണി സന്ദേശം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സല്‍മാന്‍ ഖാനെതിരെ നിരന്തരം വധഭീഷണി സന്ദേശം വരുന്നത് പോലീസിന് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തേയും ഇത്തരം സന്ദേശം പോലീസിന് ലഭിച്ചിരുന്നു. സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയേയും വധിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച സന്ദേശം. 5 കോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധ ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവി പോലീസ് പിടികൂടിയിരുന്നു. ്. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തില്‍ 24-കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലീസ് ജംഷഡ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ബാബാ സിദ്ദിഖിയുടെ .കൊലപാതകത്തിന് ശേഷം സല്‍മാന്‍ ഖാനും എംഎല്‍എയായ സീഷാന്‍ സിദ്ദിഖി സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ 12നാണ് ബാബ സിദ്ദിഖിയെ വെടിവച്ചു കൊന്നത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘ.മാണ് കൊലപാതകം നടത്തിയത്. സല്‍മാന്‍ ഖാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് ബിഷ്‌ണോയ് സംഘം കൊലപാതകം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here