പ്ലാസ്റ്റിക് കവറില്‍ നാടന്‍ ബോംബുകള്‍; നിര്‍വീര്യമാക്കി ബോംബ് സ്‌ക്വാഡ്; സിസിടി കേന്ദ്രീകരിച്ച് പരിശോധനയുമായി പോലീസ്
June 19, 2024 1:36 PM

തിരവനന്തപുരം കഴക്കൂട്ടം കുളത്തൂര്‍ മാര്‍ക്കറ്റിലാണ് പ്ലാസ്റ്റിക് കവറില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. കച്ചവടക്കാരാണ് ഉപേക്ഷിച്ച നിലയില്‍ ബോംബുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് നാടന്‍ ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ബോംബ് സ്‌ക്വാഡ് എത്തി വിശദമായ പരിശോധന നടത്തി. കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്താണ് ബോംബുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here