വീടിന് നേരെ ബോംബേറ്; ഗുണ്ടാപ്പക എന്ന് സംശയം; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം തുമ്പയില്‍ വീടിനു നേരെ ബോംബേറ്. പോലീസ് സ്റ്റേഷന് സമീപമുള്ള ഷമീറിന്റെ വീട്ടിലേക്കാണ് ബോംബ്‌ എറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. രണ്ടുപേര്‍ക്ക് പരുക്കുണ്ട്. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പിന്നില്‍ ഗുണ്ടാപ്പക എന്നാണ് സംശയിക്കുന്നത്. 

രണ്ട് ബൈക്കില്‍ എത്തിയ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണ്. വിദേശത്തായിരുന്ന സുനി ഈയടുത്താണ് നാട്ടിലെത്തിയത്‌.

ആക്രമണത്തില്‍ പരുക്ക് പറ്റിയ അഖിലിനും വിവേകിനും എതിരേയും കേസുകളുണ്ട്. അഖിൽ കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top