‘പാര്‍ട്ടിക്കാര്‍ മൂന്ന് ബോംബ് കൊണ്ടുപോയി; ജീവഭയം കൊണ്ട് ആരും മിണ്ടുന്നില്ല’; സിപിഎമ്മിനെ വെട്ടിലാക്കി യുവതി

സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട എരഞ്ഞോളിയില്‍ വ്യാപകമായി ബോംബ് നിര്‍മ്മാണം നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന പറമ്പും സമീപത്തെ ഒഴിഞ്ഞ വീടുകളും ഇവരുടെ കേന്ദ്രമാണ്. സ്‌ഫോടനം നടന്ന പറമ്പിന് സമീപത്തെ വീട്ടില്‍ നിന്ന് മൂന്ന് ബോംബുകളാണ് പാര്‍ട്ടിക്കാര്‍ എടുത്തുകൊണ്ട് പോയത്. പോലീസിനെ ഇക്കാര്യം ആരും അറിയിച്ചില്ല. വീടിന് നേരെ ബോംബ് എറിയുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭയം കൊണ്ടുമാണ് ആരും ഒന്നും പറയാത്തത്. സാധാരണക്കാരാണ് അപകടത്തില്‍ മരിക്കുന്നത്. കുട്ടികളടക്കം കളിക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. അതുകൊണ്ടാണ് തുറന്ന് പറയുന്നതെന്നും സീന പറഞ്ഞു. ഇന്നലെ കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസിയാണ് സീന.
സ്‌ഫോടന സ്ഥലം ഇന്ന് ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചിരുന്നു. ഷാഫി പറമ്പിലിനോടും ഇക്കാര്യം യുവതി പറഞ്ഞിരുന്നു. അതിനു ശേഷമാണ് മാധ്യമങ്ങളോടും ഇക്കാര്യം അവര്‍ത്തിച്ചത്. ഇനി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമോ എന്ന ആശങ്ക പങ്കുവച്ചാണ് യുവതി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. ബോംബ് നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന സിപിഎമ്മിന് തിരച്ചടിയാണ് സ്ഥലവാസിയായ യുവതിയുടെ വെളിപ്പെടുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here