യഹോവ സാക്ഷി കേന്ദ്രത്തിന് ബോംബ് ഭീഷണി; 10 മാസം മുമ്പ് കളമശേരിയിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ

യഹോവ സാക്ഷികളുടെ പ്രാർത്ഥനാ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന. തോപ്പുംപടിയിലെ കേന്ദ്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ എല്ലാ പ്രാർത്ഥനാ സ്ഥലങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഇന്ന് രാവിലെയാണ് എറണാകുളം കൺട്രോൾ റൂമിൽ സന്ദേശമെത്തിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന കളമശേരിയിലെ സാമ്ര കൺവെർഷൻ സെൻ്ററിൽ ഉണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചിരുന്നു. 2000 പേർ പങ്കെടുത്ത സമ്മേളന സ്ഥലത്ത് സ്ഫോടനം നടത്തിയ തമ്മനം സ്വദേശിഡൊമിനിക് മാര്‍ട്ടിന്‍ പോലിസിന് കീഴടങ്ങിയിരുന്നു.

നാലിടങ്ങളിലായി പെട്രോളും വെടിമരുന്നും ഉപയോഗിച്ച് നിർമിച്ച ബോംബ് സ്ഥാപിച്ച് റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. യഹോവ സാക്ഷികളോടുള്ള എതിർപ്പുകാരണം സ്വമേധയാ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് ഇയാൾ പോലിസിനോട് വെളിപ്പെടുത്തിയത്. 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്ന് അവകാശപ്പെട്ട മാർട്ടിൻ ഇൻ്റർനെറ്റ് വഴിയായിരുന്നു ബോംബ് നിർമാണവും സ്ഫോടനം ആസൂത്രണം ചെയ്യുന്ന രീതിയും പഠിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top