ക്ലിഫ്ഹൗസിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബോംബ് ഭീഷണി; വ്യാപക പരിശോധന

മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിനും ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി. ധനകാര്യസെക്രട്ടറിയുടെ ഔദ്യോഗിക ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതില്‍ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. പിന്നാലെ പോലീസ് പരിശോധന തുടങ്ങുകയും ചെയ്തു.
രാജ്ഭവനിലും, തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഇത്തരത്തില്‍ ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ഇവിടേയും പരിശോധന തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തില്‍ ഭീഷണി സന്ദേശം വ്യാപകമായി പല സ്ഥാപനങ്ങള്‍ക്കും ലഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് കേരളത്തില്‍ എത്താനിരിക്കെയാണ് ഇത്തരം ഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഗൗരവമായി കണ്ടുള്ള പരിശോധനകളാണ് നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here