ബോംബ് ഭീഷണി; തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്; വിശദമായ പരിശോധന

മുെബൈ – തിരുവനന്തപുരം വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. എയര്‍ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ബോംബ് വച്ചതായി ഫോണില്‍ സന്ദേശം എത്തുകയായിരുന്നു. മുംബൈയില്‍ നിന്നും പുറപ്പെട്ട ശേഷമാണ് ഭീഷണിയെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സുരക്ഷാസംവിധാനം ഒരുക്കി,

അടിയന്തര ലാന്‍ഡിങ്ങിനു വേണ്ട എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കി. വിമാനം സുരക്ഷിതമായി ഇറങ്ങിയ ശേഷം യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചു. ഇതിനുശേഷം വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇപ്പോള്‍ സുരക്ഷാസേന പരിശോധന നടത്തുകയാണ്. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ യാത്രക്കാരുടെ ലഗേജ് അടക്കം വിട്ടു നല്‍കുകയുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top