‘ബോംബുകള്‍ ഉടന്‍ പൊട്ടിത്തെറിക്കും’; വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി
വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണികള്‍ ലഭിക്കുന്നതിന് പിന്നാലെ ഹോട്ടലുകള്‍ക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊൽക്കത്തയിലെ 10 ഹോട്ടലുകൾ, രാജ്കോട്ടിലെ 10 ഹോട്ടലുകള്‍, തിരുപ്പതിയിൽ 3 ഹോട്ടലുകൾ എന്നിവയ്ക്കാണ് ബോംബ് ഭീഷണി നേരിട്ടത്. എന്നാല്‍ പരിശോധനയില്‍ എല്ലാം വ്യാജമെന്ന് തെളിഞ്ഞു.
കൊൽക്കത്തയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. “ഹോട്ടലിലെ താഴത്തെ നിലയിൽ കറുത്ത ബാഗില്‍ ബോംബ് വച്ചിട്ടുണ്ട്. അത് ഉടൻ പൊട്ടിത്തെറിക്കും.” – ഇതായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു. വ്യാജ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്.
വിമാനങ്ങള്‍ക്കുള്ള വ്യാജബോംബ് ഭീഷണി വ്യാപകമായതോടെ സമൂഹ മാധ്യമങ്ങളോട് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ , ഇൻഡിഗോ, ആകാശ, എയർ ഇന്ത്യ, വിസ്താര കമ്പനികളുടെ 90ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. . ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് എട്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here