റിസർവ് ബാങ്ക് തകർക്കുമെന്ന് ഭീഷണി; സന്ദേശമെത്തിയത് റഷ്യൻ ഭാഷയിൽ
മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനം ബോംബുവച്ച് തകർക്കുമെന്ന് ഭീഷണി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് സന്ദേശമെത്തിയത്. റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി. എംആർഎ മാർഗ് പോലീസ് അന്വേഷണം ആരംഭിച്ചു. അയച്ചയാളുടെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മൽഹോത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ക്യാബിനറ്റ് അപ്പോയിൻ്റ്മെൻ്റ് കമ്മറ്റിയാണ് പുതിയ ഗവർണറായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ മാസം മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ലഷ്‌കർ ഇ തൊയ്ബയുടെ സിഇഒ എന്ന പേരിലാണ് ഫോൺ കോൾ ലഭിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here