മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ ആകാമെന്ന് ബോംബെ ഹൈക്കോടതി; മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നെന്ന് കോടതി

മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം അതിന് അനുവദിക്കുന്നെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര വിവാഹ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അപേക്ഷ തള്ളിയത്.

എന്നാല്‍ മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ മുനിസിപ്പല്‍ അധികൃതര്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് കോടതി ചൂണ്ടിക്കാട്ടി. വേണ്ട രേഖകള്‍ ഹാജരാക്കിയില്ലെന്നു മുനിസിപ്പല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top