വിശ്രമമില്ലാത്ത വീട്ടുജോലി, കാര്‍പറ്റില്‍ ഉറക്കം, യാത്ര വിലക്കല്‍ ഇതൊന്നും ഭര്‍തൃഗൃഹത്തിലെ ക്രൂരതയല്ല; സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സംബന്ധിച്ച് സുപ്രധാന നിരീക്ഷണം നടത്തി ബോംബെ ഹൈക്കോടതി. ഭര്‍തൃഗൃഹത്തില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയായി കാണാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ വധു ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ടുളള കോടതി വിധിയിലാണ് ജസ്റ്റിസ് അഭയ് വാഗ്വാസെ ഇക്കാര്യം പരാമര്‍ശിച്ചത്.

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി. കുടുംബത്തിന്റെ ക്രൂരമായ പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ സംഘത്തിനു തെളിയിക്കാനായില്ലെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 2023 മെയിലാണ് യുവതി ഭാര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. 2002 ഡിസംബറിലായിരുന്നു വിവാഹം. ഭര്‍തൃഗൃഹത്തില്‍ എത്തിയ ദിവസം മുതല്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പീഡനവും അപമാനവും സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കളും ആരോപിച്ചു. എന്നാല്‍ ഇതെല്ലാം ഹൈക്കോടതി തളളി.

ടിവി കാണാന്‍ അനുവദിക്കാതിരിക്കുക, കാര്‍പറ്റില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുക, ഭക്ഷണത്തിന്റെ പേരില്‍ വിമര്‍ശിക്കുക, രോഗിയായിരിക്കുമ്പോള്‍ പോലും വിശ്രമം അനുവദിക്കാതിരിക്കുക, അയല്‍വാസികളുമായി ഇടപഴകല്‍ വിലക്കുക, ക്ഷേത്ര ദര്‍ശനം അനുവദിക്കാതിരിക്കുക, ഒറ്റയ്്ക്കു പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക, രാത്രിയില്‍ വെള്ളം ശേഖരി്ക്കാന്‍ ആവശ്യപ്പെടുക ഇതൊന്നും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്നാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top