അഡ്ലെയ്ഡിൽ ആദ്യ ദിനം ശുഭകരമല്ല; ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ നിരാശരാക്കി ബോളർമാർ

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. അഡ്‌ലെയ്ഡില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ 180ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ ചെറിയ സ്കോറിന് എറിഞ്ഞിട്ടത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കാണാനായത്. യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0),മുഹമ്മദ് സിറാജ് ( പുറത്താവാതെ 4) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് പ്രകടനം.

ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റിന് 86 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ജസ്പ്രിത് ബുംറയാണ് വിക്കറ്റ് നേടിയത്. 13 റൺസ് എടുത്ത ഉസ്മാൻ ഖവാജയാണ് പുറത്തായത്. നഥാൻ മക്സ്വീനി (38), മാർട്ടനസ് ലാബസ്ചാഗ്നെ (20) എന്നിവരാണ് ക്രീസിൽ. പെർത്തിൽ നടന്ന ടെസ്റ്റിൽ വിജയിച്ച ഇന്ത്യ 1-0ന് പരമ്പരയിൽ ലീഡ് ചെയ്യുകയാണ്. വിക്കറ്റ് വീഴ്ത്താൻ പാടുപെടുന്ന ഇന്ത്യന്‍ ബോളർമാരെയാണ് ഇന്ന് കളിയവസാനിക്കും വരെ കാണാൻ കഴിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top