വിജയത്തിന് തൊട്ടരികിൽ ടീം ഇന്ത്യ; ചരിത്രം കുറിക്കാൻ ബുംറ

ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വിജയത്തിനരികെ ഇന്ത്യ. 534 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസിസ് എട്ടിന്‌ 227 റൺസ് എന്ന നിലയിൽ പരുങ്ങുകയാണ്. രണ്ട് വിക്കറ്റ് ശേഷിക്കേ ഇനി 307 റൺസ് കൂടി വേണം ഓസ്ട്രേലിയക്ക് വിജയിക്കാൻ. 12 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് പുനരാംരംഭിച്ച ഓസിസിന് അഞ്ച് വിക്കറ്റുകൾ കൂടി വേഗത്തിൽ നഷ്ടപ്പെടുകയായിരുന്നു.

Also Read: ഒരു താരത്തിന് 27 കോടി; ചരിത്രം സൃഷ്ടിച്ച് പന്തും അയ്യരും; ഐപിഎല്ലിനേക്കാൾ വാശിയിൽ താരലേലം

മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ക്യാപ്റ്റൻ എന്ന നിലയിൽ കന്നി മത്സരം നയിച്ച ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജുമാണ് ഓസ്ട്രേലിയയെ തകർത്തത്. വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷ് (47) ഉം അലക്സ് കാരെ (പുറത്താവാതെ 30 ) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് ബാറ്റർമാർ.

Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസിന് 104 റൺസ് എടുക്കാനേ സാധിച്ചുള്ളു. 36 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (161), സൂപ്പര്‍ താരം വിരാട് കോഹ്‌ലി ( പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറിയുടേയും കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടേയും(77) മികവിലാണ് മത്സരം അനുകൂലമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top