പലിശയ്ക്ക് നല്‍കിയ പണം തിരികെ ചോദിച്ച് വീട്ടില്‍ കയറി മര്‍ദനം; എറണാകുളം ഡിസിസി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് എതിരെ കേസ്; ആരോപണം നിഷേധിച്ച്  അജിത് അമീര്‍ ബാവ

കൊച്ചി: കിഴക്കമ്പലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദിച്ചെന്ന് പരാതി. പെരുമ്പാവൂര്‍ സ്വദേശി മാർട്ടിനാണ് മർദനമേറ്റത്. എറണാകുളം ഡിസിസി സെക്രട്ടറി അജിത് അമീര്‍ ബാവ, ഭാര്യാസഹോദരൻ അടക്കം നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

“ആറര ലക്ഷം രൂപ പലിശയ്ക്ക് ആണ് വാങ്ങിച്ചത്. ബ്രോക്കർ വഴിയാണ് ഡിസിസി സെക്രട്ടറിയെ പരിചയപ്പെട്ടത്. പിന്നീട് രണ്ട് മൂന്ന് പ്രാവശ്യം വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി. ആറര ലക്ഷം വാങ്ങിയതിന് 21 ലക്ഷം രൂപ തിരിച്ചുകൊടുക്കണമെന്നാണ് പറയുന്നത്.” – ഇതാണ് മാർട്ടിന്റെ പ്രതികരണം.

എന്നാൽ താൻ ആർക്കും പണം പലിശയ്ക്ക് നൽകിയിട്ടില്ലെന്നാണ് ഡിസിസി സെക്രട്ടറി അജിത്‌ അമീർ ബാവ പ്രതികരിച്ചത്. “ഭൂമി തരാമെന്ന് പറഞ്ഞ് 20 ലക്ഷത്തോളം രൂപ മാർട്ടിൻ വാങ്ങി. വാഹനം പണയം നൽകി രണ്ട് ലക്ഷവും വാങ്ങി. എന്നാൽ പണമോ ഭൂമിയോ നൽകിയില്ല. അത് ചോദിക്കാനാണ് വീട്ടിലേക്ക് ചെന്നത്. മാർട്ടിൻ ഉടൻ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തന്‍റെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തു.” – അജിത്‌ അമീര്‍ ബാവ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top