ജമ്മു കശ്മീരില്‍ ബോട്ട് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു; 10 പേര്‍ ചികിത്സയില്‍; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. 10 പേരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏകദേശം 20ത്തോളം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതലും സ്കൂള്‍ കുട്ടികളാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശ്മീരില്‍ അതിശക്തമായ മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ നദികളില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. നദി കടക്കാനായി കെട്ടിയ കയര്‍ പൊട്ടിയതോടെ ബോട്ട് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചതായാണ് വിവരം. കൃത്യം എത്രപേരാണ് അപകടത്തില്‍പ്പെട്ടത്, മരിച്ചവരുടെ വിവരങ്ങള്‍ എന്നിവ ലഭ്യമല്ല.
ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഝലം നദിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡിവിഷണൽ കമ്മീഷണർ, ഇൻസ്‌പെക്ടർ ജനറൽ, ഡെപ്യൂട്ടി കമ്മീഷണർ, സീനിയർ പോലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്തെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here