രണ്ടായിരം കോടി എന്ന ചരിത്ര നേട്ടത്തിനരികെ ഷാരൂഖ് ഖാൻ; ജവാൻ കുതിക്കുന്നത് ചരിത്രത്തിലേക്ക്

കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് ഷാരൂഖാൻ ഖാൻ ചിത്രം ജവാൻ. പതിമൂന്ന് ദിവസം കൊണ്ട് 900 കോടി രൂപയാണ് ആഗോളതലത്തിൽ നിന്നും ചിത്രം നേടിയത്. ഇന്ത്യയിൽ നിന്നും മാത്രമുള്ള കളക്ഷൻ 507 കോടി രൂപയാണ്. ഇന്ത്യക്ക് പുറത്ത് നിന്നുള്ള കളക്ഷൻ 458 കോടി രൂപ പിന്നിട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഷാരൂഖിൻ്റെ തന്നെ സൂപ്പർ ഹിറ്റ് ചലച്ചിത്രമായ പത്താൻ്റെ റെക്കോഡ് വരും ദിവസങ്ങളിൽ മറികടക്കും എന്നും റിപ്പോർട്ടുകളുണ്ട്. പതിമൂന്നാം ദിവസം മാത്രം ജവാൻ ഇന്ത്യയിൽ നിന്നു 14 കോടി രൂപ നേടിയതായിട്ടാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് വ്യക്തമാക്കുന്നത്.

ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഇന്ത്യയിൽ നിന്നും മാത്രം നേടിയത് 543 കോടി രൂപയാണ്. ആഗോളതലത്തിൽ നിന്നും 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ് പത്താൻ. ജവാൻ ആയിരം കോടി കളക്ഷൻ പിന്നിട്ടാൽ ഒരു വർഷം രണ്ടായിരം കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് നായകൻ എന്ന അപൂർവ്വ റെക്കോഡും ഷാരൂഖിന് സ്വന്തമാകും.

ആറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര എന്നിരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം പുറത്തിറങ്ങി ആദ്യദിനം തന്നെ നിരവധി റെക്കോഡുകളാണ് മറികടന്നത്. റിലീസായ ആദ്യ ദിനത്തിലും ആദ്യ ആഴ്ചയിലും നിരവധി റെക്കോഡുകൾ ജവാൻ സ്വന്തമാക്കി.ഏറ്റവും വേഗത്തിൽ 100 കോടി, 200 കോടി,300 കോടി, 400 കോടി,500 കോടി ക്ലബിൽ ഏറ്റവും വേഗത്തിൽ കയറുന്ന ചിത്രം എന്ന റെക്കോഡും ജവാനാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top