കിണറ്റില്‍ വീണ പന്ത് എടുക്കുന്നതിനിടെ നാലാം ക്ലാസുകാരന് ദാരുണാന്ത്യം; ചെളിക്കുള്ളില്‍ പുതഞ്ഞ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോട്ടയം: കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണ് നാലാം ക്ലാസുകാരന് ദാരുണാന്ത്യം. കുടക്കച്ചിറ ഓന്തനാൽ ബിജു പോളിന്‍റെ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. കിണറ്റില്‍ വീണ് ലിജുവിനെ നാട്ടുകാര്‍ ഉടന്‍ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
സഹോദരിക്കും ബന്ധുക്കളായ കുട്ടികള്‍ക്കുമൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെയാണ് പന്ത് കിണറ്റില്‍ വീണത്. കുട്ട ഉപയോഗിച്ച് പന്ത് പൊക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിലേക്ക് വീണത്. അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജുവും കുടുംബവും. സംഭവസമയത്ത് മാതാപിതാക്കള്‍ വീട്ടില്‍ മറ്റ് ജോലികളില്‍ ആയിരുന്നു. കുടക്കച്ചിറ സെന്‍റ് ജോസഫ് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ലിജു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here