ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഈ അധ്യയന വർഷം മുതൽ സൗകര്യമൊരുക്കും
തൃശൂർ: കേരള കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്കും ഇനി മോഹിനിയാട്ടം പഠിക്കാം. ഇന്ന് ചേർന്ന ഭരണസമിതി യോഗമാണ് ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കാൻ അവസരം നൽകികൊണ്ടുള്ള തീരുമാനം എടുത്തത്.
ജെന്‍ട്രല്‍ ന്യൂട്രലായ സ്ഥാപനമായി കലാമണ്ഡലത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ അധ്യയന വർഷം മുതൽ ആൺകുട്ടികളുടെ പഠനത്തിനുള്ള സൗകര്യമൊരുക്കും. മോഹിനിയാട്ടം കോഴ്‌സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ബി.അനന്തകൃഷ്ണൻ നേരത്തേ അറിയിച്ചിരുന്നു. ഇന്ന് രാവിലെ കലാമണ്ഡലം നീന പ്രസാദ്, പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ലത എടവലത്ത്, എ വി സതീഷ് എന്നിവർ പുതിയ ഭരണസമിതി അംഗങ്ങളായി ചുമതലയേറ്റിരുന്നു. അതിനുശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കലാമണ്ഡലം സത്യഭാമയില്‍ നിന്ന് വംശീയ അധിക്ഷേപം നേരിട്ട മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തില്‍ നൃത്തം അവതരിപ്പിക്കാൻ അവസരം ഒരുങ്ങിയതിന് പിന്നാലെയാണ് ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here