മലപ്പുറത്ത് ആനയിടഞ്ഞു; 17 പേർക്ക് പരുക്കേറ്റു
January 8, 2025 6:29 AM

മലപ്പുറം തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
നേർച്ചയുടെ സമാപനമായി പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.
17 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here