ബ്രഹ്മപുരം അഴിമതിക്കേസില്‍ പ്രതികളുടെ വിടുതൽ ഹർജി തള്ളി; മുന്‍ മന്ത്രി സി.വി.പത്മരാജന്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടി

കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതി കേസ് തുടരും. കേസില്‍ പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കോണ്‍ഗ്രസ്‌ നേതാവും മുന്‍ വൈദ്യുതിമന്ത്രി സി.വി.പത്മരാജൻ ഉൾപ്പെടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതികൾക്ക് നോട്ടീസ് നല്‍കി. ബ്രഹ്മപുരത്ത് ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയെന്നാണ് കേസ്.

അന്നത്തെ വൈദ്യുതിമന്ത്രി പത്മരാജന് പുറമേ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍മാരായ ആര്‍.നാരായണന്‍, വൈ.ആര്‍.മൂര്‍ത്തി, കെഎസ്ഇബി മെമ്പര്‍ (അക്കൗണ്ട്സ്) ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ സി.ജെ.ബര്‍ട്രോം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ഏജന്റ് മുംബൈ സ്വദേശി ദേബാശിഷ് മജുംദാര്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ ചന്ദ്രശേഖരന്‍, കെഎസ്ഇബി മെമ്പര്‍ (സിവില്‍)മാരായ എസ്.ജനാര്‍ദനന്‍ പിള്ള, എന്‍.കെ.പരമേശ്വരന്‍നായര്‍, കെഎസ്ഇബി മുന്‍ സെക്രട്ടറി ജി.കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

കേരളത്തില്‍ പാരമ്പര്യ ഊര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ 1991ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ബ്രഹ്മപുരം പദ്ധതിയുടെ ഉദയം. ഫ്രാന്‍സിലെ എസ്‌ഇഎംടി കമ്പനിയുടെ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്. അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന സി.വി പദ്‌മരാജനാണ് പദ്ധതിക്ക്‌ അനുമതി നല്‍കിയത്. 1993 ഡിസംബര്‍ 14ന്‌ ഒപ്പു വെച്ച കരാര്‍ മൂലം സര്‍ക്കാരിന്‌ അഞ്ചു കോടിയോളം രൂപ നഷ്ടം വന്നുവെന്നാണ്‌ കുറ്റപത്രത്തിലുള്ളത്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top