കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചുവയസ്സുകാരൻ വെന്റിലേറ്ററില്‍; കടലുണ്ടി പുഴയില്‍ കുളിച്ച നാല് കുട്ടികള്‍ക്ക് കൂടി രോഗലക്ഷണം
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരൻ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലുളള കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം മുന്നുയൂര്‍ സ്വദേശിയാണ് കുട്ടി.
കടലുണ്ടി പുഴയില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടിയെ മെയ് പത്തിനാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇതേ രോഗലക്ഷണങ്ങളുമായി നാല് കുട്ടികള്‍ കൂടി ചികിത്സ തേടിയിട്ടുണ്ട്. അഞ്ചുവയസ്സുകാരൻ്റെ ബന്ധുക്കളായ ഇവരും കടലുണ്ടി പുഴയില്‍ കുളിച്ചവരാണ്.
കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. ഒഴുക്കില്ലാത്ത ജലാശയത്തിലാണ് ഈ അമീബ കാണപ്പെടുന്നത്. ഈ വെളളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെ ശരീരത്തിനുള്ളില്‍ എത്തുകയാണ് ചെയ്യുന്നത്. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here