തുടര്‍ച്ചയായി കേസുകള്‍; സ്രോതസില്‍ അവ്യക്തത; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ ആശങ്ക
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. അതിലും ആശങ്കപ്പെടുത്തുന്നത് രോഗ ബാധിതര്‍ക്ക് എവിടെ നിന്നും രോഗം ബാധിച്ചു എന്ന് കണ്ടെത്താന്‍ കഴിയാത്തതിലാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ രോഗം പടര്‍ന്ന പൊതുജലാശയങ്ങള്‍ അടക്കമുള്ളവ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരുന്നു. എന്നാല്‍ അടുത്ത സമയത്ത് റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ ഇതല്ല സ്ഥിതി.
ഇന്ന് കൊല്ലം സ്വദേശിയായ പത്തു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ കുട്ടിക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ തിരുവനന്തപുരത്ത് രോഗം ബാധിച്ചവരുടെ സ്രോതസും കണ്ടെത്തിയിട്ടില്ല. തിരുമല സ്വദേശിയായ 31കാരിയും മുള്ളുവിള സ്വദേശിയായ 27കാരിയും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെങ്ങനെയാണ് രോഗബാധയുണ്ടായെന്ന് പരിശോധിക്കുകയാണ് ആരോഗ്യ വകുപ്പ്.
അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സിച്ച് ഭേദമാക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിയുന്നത് മാത്രമാണ് ആശ്വാസം. നിരന്തരം രോഗം സ്ഥിരീകരിക്കുന്നതിലെ കാരണം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നെല്ലാം ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here