മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഒടിടിയിലേക്ക്; കൊടുമണ്‍ പോറ്റിയുടെ തന്ത്ര കുതന്ത്രങ്ങള്‍ ഇനി സോണിലിവില്‍ കാണാം
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിടി റിലീസ് ആണ് മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഭ്രമയുഗം. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മാര്‍ച്ച് 15ന് ഭ്രമയുഗം സോണിലിവില്‍ റിലീസ് ചെയ്യുന്നു എന്ന വാര്‍ത്ത എത്തുന്നത്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തിയ ഭ്രമയുഗത്തിന് തിയറ്ററില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അധികാരത്തിന്റെ കുരുക്കില്‍ അകപ്പെട്ട് വട്ടംകറങ്ങുന്ന കഥാപാത്രങ്ങളിലൂടെയാണ് ഭ്രമയുഗം കഥ പറയുന്നത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.
സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഇതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചില്ല. 30 കോടി മുതല്‍മുടക്കി പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 60 കോടി രൂപ നേടി.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തുമാണ് ചിത്രം നിര്‍മിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here