സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതിയുമായി ചാണ്ടി ഉമ്മന്‍; മണ്ഡലത്തിലെ പരിപാടികളില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കുന്നു

എംഎല്‍എയായ തന്നെ മണ്ഡലത്തില്‍ തുടര്‍ച്ചയായി അവഗണിക്കുന്നെന്ന പരാതിയുമായി ചാണ്ടി ഉമ്മന്‍ രംഗത്ത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കിയിട്ടുണ്ട്.
പാമ്പാടി ഉപജില്ലാ കലോത്സവത്തിന് ക്ഷണിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എംഎല്‍എ എന്ന രീതിയില്‍ മണ്ഡലത്തിലെ പരിപാടികളില്‍ നിന്നും മനപൂര്‍വം ഒഴിവാക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇത് ആദ്യത്തെ അനുഭവമല്ല എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. “കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയിലും അവഗണന നേരിട്ടു. സര്‍ക്കാര്‍ പരിപാടികള്‍ പുതുപ്പള്ളി എംഎല്‍എയെ അറിയിക്കാതെ നടത്തുന്ന അവസ്ഥയാണ് നേരിടുന്നത്.”
“20 മന്ത്രിമാരുള്ള നവകേരള സദസ്സില്‍ എംഎല്‍എയാണ് അധ്യക്ഷന്‍. അപ്പോള്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയിലും എംഎല്‍എ തന്നെ അധ്യക്ഷനാകേണ്ടതല്ലേ? മന്ത്രി വന്ന പരിപാടിയില്‍ രക്ഷാധികാരിയായ ഞാനാണ് എംഎല്‍എ. എന്നാല്‍ ഞാന്‍ ആ പരിപാടി അറിഞ്ഞില്ല.” – ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here