എംവിഐ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; പുക പരിശോധനാ കേന്ദ്രത്തിന്റെ ലൈസന്‍സ് പുതുക്കാന്‍ ആവശ്യപ്പെട്ടത് 10000 രൂപ

കോഴിക്കോട്: പുക പരിശോധനാ കേന്ദ്രത്തിന്റെ ലൈസന്‍സ് പുതുക്കാന്‍ 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ വിജിലന്‍സിന്റെ പിടിയിലായി. കോഴിക്കോട്ടെ എംവിഐ അബ്ദുൾ ജലീലാണ് വിജിലന്‍സ് കെണിയില്‍ കുടുങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഫറോക്കിലെ പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ 19നാണ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. ലൈസന്‍സിനായി 10000 രൂപ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ ഈ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ.സുനിൽ കുമാറിന് കൈമാറി. തുക വീട്ടിലെത്തി കൈമാറുന്നതിനിടെ കാത്തുനിന്ന വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു

ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ, സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ സുനിൽ, രാധാകൃഷ്ണൻ, സുജിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ, അബ്ദുൾ സലാം, സിവിൽ പോലീസ് ഓഫിസർമാരായ സനോജ്, രാഹൂൽ, റിനോ തുടങ്ങിയവരാണ് വിജിലന്‍സ് സംഘത്തില്‍ ഉള്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top