കെട്ടിട നിര്‍മ്മാണ അനുമതിക്ക് പ്രവാസിയില്‍നിന്ന് വാങ്ങിയത് 25,000 രൂപ കൈക്കൂലി; പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ഓവര്‍സിയര്‍ പിടിയില്‍

കണ്ണൂര്‍: കെട്ടിട നിര്‍മ്മാണ അനുമതിക്കായി പ്രവാസിയില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ബിജുവാണ് പിടിയിലായത്. മുനിസിപ്പാലിറ്റി ഓഫീസിനുപുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍വച്ച് ബിജു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി കെട്ടിട നിര്‍മാണ അനുമതിക്കായി കഴിഞ്ഞ ഏപ്രിലില്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. പലതവണ മുനിസിപ്പാലിറ്റിയില്‍ അന്വേഷിച്ച് എത്തിയെങ്കിലും ബിജു പല കാരണങ്ങള്‍ പറഞ്ഞ് പ്രവാസിയെ ഒഴിവാക്കി.

ഒടുവില്‍ 25,000 രൂപ കൈക്കൂലി നല്‍കിയാല്‍ നിര്‍മാണാനുമതി വേഗത്തില്‍ നല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം ഇക്കാര്യം കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിക്കുകയും വിജിലന്‍സ് സംഘം കെണി ഒരുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top