ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കോഴ: കൂടുതൽ രേഖകൾ പുറത്തു വിട്ട് പരാതിക്കാരൻ

മലപ്പുറം: ആയുഷ് വകുപ്പിലെ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിന് കോഴ നല്‍കിയ വിവരം ഓഗസ്റ്റ് 17-ന് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചത്തിന്റെ തെളിവുകൾ പുറത്ത്. പരാതി നൽകിയ രസീതിന്റെ ചിത്രങ്ങൾ ഉൾപ്പടെ ഹരിദാസന്റെ സുഹൃത്ത് ബാസിദാണ് പുറത്തു വിട്ടത്. ഹരിദാസനും സുഹൃത്തായ ബാസിദും ചേർന്നാണ് പരാതി നല്കാൻ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. പരാതി നൽകുന്ന കാര്യം എസ് എം എസ് വഴി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖിലിനെ അറിയിച്ചതിന്റെ സ്ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ സജീവ് അടക്കമുള്ളവർക് പരാതി ബോധിപ്പിച്ചതായും ബാസിദ് പറയുന്നു.

തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ആരോപണവിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എസ് എം എസ് വഴി അഖിലിനെ അറിയിച്ചിരുന്നു.

മന്ത്രിയുടെ ഓഫീസിലെത്തിയ പേഴ്‌സണ്‍ സെക്രട്ടറി കെ. സജീവിന് രേഖാമൂലം പരാതി നല്കുന്നതിന്റെ ചിത്രങ്ങളാണ് സുഹൃത്ത് പങ്കുവെച്ചിരിക്കുന്നത്. ഹരിദാസൻറെ മൊഴി നാളെ പോലീസ് രേഖപ്പെടുത്തും. അതേസമയം ഹരിദാസിന്‍റെ മരുമകൾക്ക് കൈമാറിയ നിയമന ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളം അയക്കുന്നതിന് തുല്യമല്ല. ഇതിന്‍റെ നിജസ്ഥിതി അറിയാന്‍ ആരോഗ്യകേരളത്തിന്‍റെ ഓഫിസിലും പരിശോധന നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top