കൈക്കൂലി വാങ്ങിയ പ്രൊഫസര്‍ പിടിയില്‍; കരാര്‍ പുതുക്കി നല്‍കാന്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ എ.കെ.മോഹന്‍ വാങ്ങിയത് 20000 രൂപ
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ പിടിയില്‍. 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസര്‍ എ.കെ.മോഹന്‍ വിജിലന്‍സിന്റെ പിടിയിലായത്. സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്നയാളിന് കരാര്‍ പുതുക്കി നല്‍കാനും പിഎച്ച്ഡി അഡ്മിഷന്‍ ശരിയാക്കാനുമായി 2 ലക്ഷം രൂപയാണ് മോഹന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡു കൈപ്പറ്റുമ്പോഴാണ് അറസ്റ്റിലായത്.
പരാതിക്കാരന്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു. വിജിലന്‍സ് വടക്കന്‍മേഖല എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രൊഫസറെ പിടികൂടിയത്.
ഇൻസ്പെക്ടർമാരായ എ.സി.ചിത്തരഞ്ജൻ, എൽ.ആർ. രൂപേഷ്, കാസര്‍കോട് റവന്യൂ റിക്കവറി തഹസിൽദാർ പി.ഷിബു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ റിജു മാത്യു, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ.രാധാകൃഷ്ണൻ, വി.എം.മധുസുദനൻ, പി.വി.സതീശൻ, അസി. സബ് ഇൻസ്പെക്ടർ വി.ടി.സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ രാജീവൻ, സന്തോഷ്, ഷീബ, പ്രദീപ്, പി.വി.സുധീഷ്, കെ.വി.ജയൻ, പ്രദീപ് കുമാർ, കെ.ബി.ബിജു, കെ.പ്രമോദ് കുമാർ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുള്‍പ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here