പൊട്ടിക്കരഞ്ഞ് വൈറലായി നവവധു; വിളിച്ചവരാരും കല്യാണത്തിന് എത്തിയില്ല; കരച്ചിൽ കണ്ട് ആശ്വസിപ്പിക്കാൻ എത്തിയത് ദശലക്ഷക്കണക്കിന് പേർ!!


തൻ്റെ വിവാഹ ചടങ്ങിൽ ക്ഷണിച്ചവർ പങ്കെടുക്കാത്തതിനെ കുറിച്ച് വൈകാരികമായി വീഡിയോ പങ്കുവച്ച് യുവതി. ടിക്ടോക് ഉപയോക്താവായ കലീന മേരിയാണ് കരഞ്ഞുകൊണ്ട് താൻ നേരിട്ട അവസ്ഥ വിവരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ച അതിഥികൾ എത്താത്തതിനെ തുടർന്ന് ആളൊഴിഞ്ഞ വേദിയിലേക്ക് നടന്നുപോകുന്ന വധുവിൻ്റെ ഹൃദയഭേദകമായ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ദൃശ്യങ്ങൾ വൈറലായതോടെയാണ് പ്രതികരണവുമായി കലീന എത്തിയിരിക്കുന്നത്. ആഘോഷങ്ങളുടെ അകമ്പടിയോടെ ആളുകളുടെ ഇടയിലൂടെ വിവാഹ വേദിയിൽ എത്തുന്നത് താൻ ‘സ്വപ്നം കണ്ടു’ എന്ന് ഹൃദയദേകമായ വാക്കുകളിലൂടെയാണ് താൻ കടന്നുപോയ അവസ്ഥ വിവരിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് ആളുകളുടെ ചോദ്യങ്ങൾക്ക് കലീന കമൻ്റുകളിലൂടെ മറുപടിയും നൽകിയിട്ടുണ്ട്.

Also Read: ഷാരൂഖിനെ ഭീഷണിപ്പെടുത്തി 50ലക്ഷം തട്ടാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ

ഒൻപത് വർഷം മുമ്പാണ് തൻ്റെ ജീവിത പങ്കാളിയെ പരിചയപ്പെടുന്നത്. നാല് വർഷമായി ഒന്നിച്ചു താമസിക്കുക്കുകയാണ്. കോവിഡ് മഹാമാരി കാരണം വിവാഹം വൈകുകയായിരുന്നു. തുടർന്ന് ഈ വർഷം ഒക്ടോബറിൽ വിവാഹം നടത്താൻ തീരുമാനിക്കുക ആയിരുന്നു.നൂറു പേരെയാണ് വിവാഹത്തിന് വിളിച്ചത്. 75 പേരെ ഓൺലൈനിലൂടെയും 25 പേരെ നേരിട്ടും വിവാഹം ക്ഷണിച്ചിരുന്നു. എന്നാൽ അഞ്ചു പേർ മാത്രമാണ് പങ്കെടുത്തതെന്നും അവർ കരഞ്ഞുകൊണ്ട് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്


ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് വിവാഹം ഒരു മണിക്കൂർ വൈകിപ്പിച്ചു. എന്നാലത് വെറും മോഹം മാത്രമായിമാറി. സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചതിന് ശേഷം ഫെയ്സ്ബുക്കിൽ വിവാഹ ദിവസത്തിൽ ഒരു ഇവൻ്റും സൃഷ്ടിച്ചിരുന്നു. ക്ഷണിക്കപ്പെട്ട നാൽപ്പതോളം പേർക്ക് തൻ്റെ അമ്മ ഭക്ഷണമൊരുക്കിയിരുന്നു. അതും പാഴായിപോയി എന്ന് കലീന പറയുന്നു. ആളുകളെ ക്ഷണിച്ചത് മുതൽ ആരും പങ്കെടുക്കാത്തത് വരെ വിവാഹവുമായി ബന്ധപ്പെട്ട് താൻ നേരിട്ട ഓരോ അവസ്ഥയും വളരെ വൈകാരികമായിട്ടാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ആറര ദശലക്ഷത്തിലധികം (65ലക്ഷം) പേരാണ് വൈറലായ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top