സഹോദരിയെ വെട്ടി പരിക്കേല്‍പ്പിച്ച് സഹോദരന്‍; ആക്രമണം സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിന്

പാലക്കാട് എലപ്പുള്ളി സ്വദേശിനി ആര്യയ്ക്കാണ് വെട്ടേറ്റത്. സഹോദരനും അംഗപരിമിതനുമായ സൂരജാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു ആക്രമണം. തലയ്ക്കും കാലിനും പരിക്കേറ്റ ആര്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് അതീവ ഗുരുതരമല്ല.
സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിനാണ് സഹോദരന്‍ ആക്രമണം നടത്തിയത്. ഇക്കാര്യം പറഞ്ഞ് ഇന്നലെ രാത്രിയിലും ആര്യയും സൂരജും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ മുറിയില്‍ കയറിയ ആര്യ പുലര്‍ച്ചെ പറത്തേക്ക് വന്നപ്പോഴാണ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്.
ആര്യ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ സൂരജ് എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് പ്രണയവുമായി മുന്നോട്ട് പോയതില്‍ ആര്യയും സൂരജും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. സൂരജിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here