മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍; ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; പ്രതിഷേധിച്ച് ചന്ദ്രശേഖര റാവു

ഹൈദരാബാദ് : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍. തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളായ കവിതയെ ഇന്ന് ഉച്ചയോടെ ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹൈദരാബാദിലെ വസതിയില്‍ ഇഡി, ഐടി വകുപ്പുകളുടെ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. വൈകുന്നേരത്തോടെ അറസ്റ്റും രേഖപ്പെടുത്തി.

കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകാനാണ് ഇഡി നീക്കം. ഇതിനെതിരെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. പലതവണ സമന്‍സ് നല്‍കിയിട്ടും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇഡി മിന്നല്‍ നീക്കം നടത്തിയത്. ഡല്‍ഹിയിലെ മദ്യവില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്മി നേതാവ് വിജയ് നായരും ഉള്‍പ്പെട്ടു എന്നാണ് ആരോപണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാവ് തന്നെ അഴിമതി കേസില്‍ അറസ്റ്റിലാകുന്നത് ബിആര്‍എസിന് കടുത്ത തിരിച്ചടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top