തെലങ്കാന തെരഞ്ഞെടുപ്പ്: ബിആർഎസ് എംഎൽഎ പാർട്ടി വിട്ടു
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് പാർട്ടിയുടെ സിറ്റിംഗ് എംഎൽഎ മൈനാമ്പള്ളി ഹനുമന്ത റാവു പാർട്ടി വിട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽകാജ്ഗിരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നു. മകന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഏതു പാർട്ടിയിലാണ് പ്രവേശിക്കുന്നതെന്ന് ഉടൻ അറിയിക്കുമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. മകൻ രോഹിത് റാവുവിനെ മേദക് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവിടെ മറ്റൊരാളെയാണ് പാർട്ടി നിർത്തിയത്. ഇതിനെ ചൊല്ലി ഹനുമന്ത റാവു പാർട്ടിയുമായി തർക്കത്തിലായിരുന്നു. മകന് സീറ്റ് നിഷേധിച്ചത് ആരോഗ്യ മന്ത്രി ടി.ഹരീഷ് റാവുവിന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബിആർഎസ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതൃത്വവുമായി ഹനുമന്ത ചർച്ച നടത്തിയെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ സിറ്റിംഗ് സീറ്റായ മൽകാജ്ഗിരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാകും അദ്ദേഹം മത്സരിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here