ബ്രൂസിലോസിസ്: തിളപ്പിക്കാത്ത പാല്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: ജില്ലയില്‍ ബ്രൂസിലോസിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ്. ബ്രൂസല്ല രോഗാണുക്കൾ പാലിലൂടെയും മറ്റ് പാലുൽപന്നങ്ങളിലൂടേയും മനുഷ്യരിലേക്ക് പകരാൻ സാധ്യയുണ്ട്. അതിനാൽ തിളപ്പിക്കാത്തതും പാസ്ചറൈസ് ചെയ്യാത്തതുമായ പാൽ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

തിരുവന്തപുരം വെമ്പായം പഞ്ചായത്തിലാണ് ബ്രൂസിലോസിസ് സ്ഥീരീകരിച്ചത്. ഈ സാഹചര്യത്തിൽ പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ച് പാൽ പരിശോധനയും കർഷകരിൽ ബോധവൽക്കരണവും മൃഗസംരക്ഷണ വകുപ്പ് നടത്തുമെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.

കന്നുകാലികളെയും മറ്റും പരിചരിക്കുന്ന കർഷകർ തൊഴുത്തുകളിൽ അണു നശീകരണം കൃത്യമായി നടത്തുകയും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്. സാധാരണയായി കന്നുകാലികൾ, ആടുകൾ, പന്നികൾ എന്നിവയിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളിൽ ഈ അസുഖം പ്രത്യക ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. കന്നുകാലികളിലെ ഗർഭം അലസൽ മാത്രമാണ് ഒരു ലക്ഷണം. വേറെ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ പലപ്പോഴും മൃഗങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു അസുഖമാണെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top